Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Legislative Assembly

വി​ഴി​ഞ്ഞം ഓ​ഹ​രി കൈ​മാ​റ്റ​ത്തി​ൽ ഓ​രോ മ​ല​യാ​ളി​ക്കും താ​ത്പ​ര്യ​മു​ണ്ട്: കെ.​കെ. രാ​ഗേ​ഷ്

ക​ണ്ണൂ​ർ: വി​ഴി​ഞ്ഞം ഓ​ഹ​രി കൈ​മാ​റ്റ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​ക്ക്‌ മാ​ത്ര​മ​ല്ല ഓ​രോ മ​ല​യാ​ളി​ക്കും താ​ത്പ​ര്യ​മു​ണ്ടെ​ന്ന് സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷ്. കേ​ര​ള​ത്തി​ന്‍റെ പൊ​തു​മു​ത​ൽ കൈ​മോ​ശം വ​രാ​തി​രി​ക്കാ​നു​ള്ള ജാ​ഗ്ര​ത​യാ​ണി​തെ​ന്നും കെ.​കെ. രാ​ഗേ​ഷ് പ​റ​ഞ്ഞു.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​ക്ക്‌ എ​ന്താ​ണ്‌ വി​ഴി​ഞ്ഞ​ത്ത് കാ​ര്യം എ​ന്ന നി​ല​യി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ചോ​ദി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കെ.​കെ. രാ​ഗേ​ഷ് മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

അ​സ​ഹി​ഷ്ണു​ത കാ​ണി​ച്ചാ​ൽ മു​ഖ്യ​മ​ന്ത്രി​യോ​ട് തി​രി​ച്ചും ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും ചോ​ദ്യം ചോ​ദി​ക്കു​മ്പോ​ൾ പൊ​തു​പ്ര​വ​ർ​ത്ത​ക​രെ വി​ര​ട്ടി നി​ർ​ത്താ​ൻ നോ​ക്ക​രു​തെ​ന്നും കെ.​കെ. രാ​ഗേ​ഷ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ചോ​ദ്യം ഉ​യ​രു​മ്പോ​ഴു​ള്ള അ​സ്വ​സ്ഥ​ത ക​ണ്ടാ​ൽ മു​ഖ്യ​മ​ന്ത്രി പ്ര​തി​രോ​ധ​ത്തി​ലാ​ണെ​ന്ന് മ​ന​സി​ലാ​കും. ഇ​നി​യും ചോ​ദ്യ​ങ്ങ​ൾ ഉ​യ​രു​മെ​ന്നും സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.

 

District News

നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പ്: 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ക്‌​സൈ​സ് ക​ൺ​ട്രോ​ൾ റൂം

​ആ​ല​പ്പു​ഴ: 2026-ലെ ​നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് മ​ദ്യ-​മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് ത​ട​യാ​ൻ ജി​ല്ല​യി​ൽ എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ സ്പെ​ഷൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ്രൈ​വ് ആ​രം​ഭി​ച്ചു. മാ​ർ​ച്ച് ഒ​ന്നുമു​ത​ൽ തെര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം അ​വ​സാ​നി​ക്കു​ന്ന​തുവ​രെ​യാ​ണ് ഡ്രൈ​വ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്കു സ​മീ​പ​മു​ള്ള ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ​ത​ല ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.

വ്യാ​ജ​മ​ദ്യ നി​ർ​മാ​ണം, ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ക​ട​ത്ത്, വി​ൽ​പ്പ​ന, ഉ​പ​ഭോ​ഗം എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് താ​ഴെ പ​റ​യു​ന്ന ന​മ്പ​റു​ക​ളി​ൽ അ​റി​യി​ക്കാം. വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​വ​രു​ടെ പേ​ര് ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കും. ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക് റി​വാ​ർ​ഡ് ച​ട്ട​ങ്ങ​ൾ പ്ര​കാ​രം പാ​രി​തോ​ഷി​കം ന​ൽ​കു​ന്ന​തു​മാ​ണ്.

ഫോ​ൺ ന​മ്പ​റു​ക​ൾ: എ​ക്സൈ​സ് ക​ൺ​ട്രോ​ൾ റൂം, ​ആ​ല​പ്പു​ഴ: 0477-2252049. ടോ​ൾ ഫ്രീ ​ന​മ്പ​റു​ക​ൾ: 1800 425 2696, 155358. എ​ക്സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെന്‍റ് ആ​ൻ​ഡ് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷൽ സ്ക്വാ​ഡ്: 0477-2251639. അ​സി​. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ (എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്): 9496002864. എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ: 9447178056.
സ​ർ​ക്കി​ൾ ഓ​ഫീ​സു​ക​ൾ: ചേ​ർ​ത്ത​ല: 0478-2813126, 9400069483. ആ​ല​പ്പു​ഴ: 0477-2230183, 9400069485. കു​ട്ട​നാ​ട്: 0477-2704833, 9400069487. ചെ​ങ്ങ​ന്നൂ​ർ: 0479-2452415, 9400069488. മാ​വേ​ലി​ക്ക​ര: 0479-2340265, 9400069490. ഹ​രി​പ്പാ​ട്: 0479-2412350, 9400069492.

റേ​ഞ്ച് ഓ​ഫീ​സു​ക​ൾ: കു​ത്തി​യ​തോ​ട്: 0478-2561966, 9400069496. ചേ​ർ​ത്ത​ല: 0478-2823547, 9400069497. ആ​ല​പ്പു​ഴ: 0477-2230182, 9400069498. കു​ട്ട​നാ​ട്: 0477-2704851, 9400069499. ചെ​ങ്ങ​ന്നൂ​ർ: 0479-2451818, 9400069501. മാ​വേ​ലി​ക്ക​ര: 0479-2340270, 9400069502. നൂ​റ​നാ​ട്: 0479-2383400, 9400069503. കാ​ർ​ത്തി​ക​പ്പ​ള്ളി: 0479-2411570, 9400069504. കാ​യം​കു​ളം: 0479-2434858, 94000695.

Kerala

നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ണ്ടെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍

 ക​ണ്ണൂ​ര്‍: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന സൂ​ച​ന ന​ല്‍​കി കെ​പി​സി​സി മു​ന്‍ അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. താ​ന്‍ മ​ത്സ​രി​ക്കു​മോ എ​ന്ന​ത് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വം തീ​രു​മാ​നി​ക്കു​മെ​ന്നാ​ണ് മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്ന​തി​നാ​ലാ​ണ് ക​ഴി​ഞ്ഞ ത​വ​ണ നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​തി​രു​ന്ന​ത്. നി​ല​വി​ല്‍ അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി ക​ണ്ണൂ​രി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​വാ​ക്ക​ള്‍​ക്ക് മ​തി​യാ​യ പ​രി​ഗ​ണ​ന ന​ല്‍​ക​ണം. താ​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യി​രു​ന്ന സ​മ​യ​ത്ത് 46 സീ​റ്റു​ക​ള്‍ സ്ത്രീ​ക​ള്‍​ക്കും യു​വാ​ക്ക​ള്‍​ക്കും ന​ല്‍​കി​യി​രു​ന്നു. യു​വാ​ക്ക​ള്‍​ക്ക് ഒ​പ്പം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സീ​നി​യ​ര്‍ നേ​താ​ക്ക​ളും മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് ത​ന്‍റെ അ​ഭി​പ്രാ​യം.

ലോ​ക്‌​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​ന്‍ ഇ​ല്ലെ​ന്ന് നേ​ര​ത്തെ ത​ന്നെ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്നു. ത​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ന് പാ​ര്‍​ട്ടി ഒ​രി​ക്ക​ലും ത​ട​സം നി​ന്നി​ട്ടി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

Kerala

നി​യ​മ​സ​ഭ​യി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രെ അ​പ​മാ​നി​ച്ച് പി.​പി. ചി​ത്ത​ര​ഞ്ജ​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ബോ​ഡി ഷേ​മിം​ഗ് പ​രാ​മ​ര്‍​ശ​ത്തി​ന് പി​ന്നാ​ലെ നി​യ​മ​സ​ഭ​യി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രെ അ​പ​മാ​നി​ച്ച് പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ. ര​ണ്ട് കൈ​യും ഇ​ല്ലാ​ത്ത ഒ​രാ​ൾ ച​ന്തി​യി​ൽ ഒ​രു ഉ​റു​മ്പ് ക​യ​റി​യാ​ൽ അ​നു​ഭ​വി​ക്കു​ന്ന ഗ​തി​യാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്’ എ​ന്നാ​യി​രു​ന്നു എം​എ​ൽ​എ​യു​ടെ പ​രി​ഹാ​സം.

അ​തേ​സ​മ​യം ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ നാ​ലാം ദി​ന​വും പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ പ്ര​തി​ഷേ​ധ​മു​യ​ര്‍​ത്തി. ദേ​വ​സ്വം മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി . സ്പീ​ക്ക​റും പ്ര​തി​പ​ക്ഷ നേ​താ​വും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി.

അ​യ്യ​പ്പ​ന്‍റെ സ്വ​ർ​ണം ചെ​മ്പാ​ക്കി​യ എ​ൽ​ഡി​എ​ഫ് രാ​സ​വി​ദ്യ​യെ​ന്ന് എ​ഴു​തി​യ ബാ​ന​ർ ഉ​യ​ർ​ത്തി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. പ്ര​തി​ഷേ​ധ ബാ​ന​ർ പി​ടി​ച്ചു​വാ​ങ്ങാ​ൻ സ്പീ​ക്ക​ർ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. സ്പീ​ക്ക​റു​ടെ ഡ​യ​സി​ന് മു​ന്നി​ൽ വാ​ച്ച് ആ​ൻ​ഡ് വാ​ർ​ഡി​നെ ഇ​ന്നും വി​ന്യ​സി​ച്ചി​രു​ന്നു.

Kerala

നി​യ​മ​സ​ഭാ സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച വ​രെ നി​ശ്ച​യി​ച്ചി​രു​ന്ന സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് നീ​ക്കം. സ്വ​ർ​ണ​പ്പാ​ളി വി​വാ​ദ​ത്തി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നു നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ൾ തു​ട​ർ​ച്ച​യാ​യി സ്തം​ഭി​ക്കു​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് നീ​ക്കം.

വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കേ​ണ്ട ബി​ല്ലു​ക​ൾ വ്യാ​ഴാ​ഴ്ച പാ​സാ​ക്കാ​നാ​ണ് നീ​ക്കം. നി​യ​മ​നി​ർ​മാ​ണ പ്ര​ക്രി​യ​ക​ൾ പൂ​ർ​ത്തി​യാ​ക്കി​കൊ​ണ്ട് വ്യാ​ഴാ​ഴ്ച ത​ന്നെ സ​ഭാ സ​മ്മേ​ള​നം അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് ധാ​ര​ണ.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്ക​വ​ർ​ച്ച​യി​ൽ നി​യ​മ​സ​ഭ​യി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ളാ​ണ് ഇ​ന്നും അ​ര​ങ്ങേ​റി​യ​ത്. മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ ഭ​ര​ണ-​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ന​ടു​ത്ത​ള​ത്തി​ൽ ഇ​റ​ങ്ങി​യ​തോ​ടെ അ​സാ​ധാ​ര​ണ സം​ഭ​വ​ങ്ങ​ൾ​ക്ക് സ​ഭ വേ​ദി​യാ​യി.

Kerala

നി​യ​മ​സ​ഭ​യി​ൽ തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ ന​ൽ​കി; മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ അ​വ​കാ​ശ​ലം​ഘ​ന നോ​ട്ടീ​സ് ന​ൽ​കി ചെ​ന്നി​ത്ത​ല

 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് സേ​ന​യി​ൽ ഗു​രു​ത​ര​മാ​യ അ​ച്ച​ട​ക്ക​ലം​ഘ​നം ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി സം​ബ​ന്ധി​ച്ച് നി​യ​മ​സ​ഭ​യി​ൽ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യെ​ന്നാ​രോ​പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സ്പീ​ക്ക​ർ​ക്ക് അ​വ​കാ​ശ ലം​ഘ​ന​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി

നി​യ​മ​സ​ഭാ ന​ട​പ​ടി​ക്ര​മ​വും കാ​ര്യ​നി​ര്‍​വ​ഹ​ണ​വും സം​ബ​ന്ധി​ച്ച ച​ട്ടം 154 പ്ര​കാ​ര​മാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന പോ​ലീ​സ് അ​തി​ക്ര​മം സം​ബ​ന്ധി​ച്ച് ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​ച്ച് ച​ർ​ച്ച ആ​വ​ശ്യ​പ്പെ​ട്ട് റോ​ജി എം. ​ജോ​ണ്‍ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​നു​മേ​ലു​ള്ള ച​ര്‍​ച്ച​യി​ലെ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി സ​ഭ​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​താ​യി ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

2016 മു​ത​ല്‍ ഇ​തു​വ​രെ അ​ച്ച​ട​ക്ക​ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ട 144 പോ​ലീ​സു​കാ​രെ സ​ര്‍​വീ​സി​ല്‍ നി​ന്നും പി​രി​ച്ചു​വി​ട്ടു​വെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി സ​ഭ​യി​ല്‍ പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ പി​രി​ച്ചു​വി​ട​പ്പെ​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രോ പ​ദ​വി​യോ മ​റ്റ് വി​ശ​ദാം​ശ​ങ്ങ​ളോ അ​ട​ങ്ങു​ന്ന ഒ​രു ലി​സ്റ്റ് സ​ഭ​യു​ടെ മു​ന്‍​പാ​കെ വ​യ്ക്കാ​തെ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഈ ​പ്ര​സ്താ​വ​ന ന​ട​ത്തി​യ​തെ​ന്നാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ​രാ​തി.

Kerala

രാ​ഹു​ൽ നി​യ​മ​സ​ഭ​യി​ൽ വ​ന്നാ​ൽ പൂ​വ​ൻ​കോ​ഴി​യു​ടെ ശ​ബ്ദം ഉ​ണ്ടാ​വു​മാ​യി​രി​ക്കും; മു​കേ​ഷ് എ​ഴു​ന്നേ​റ്റാ​ലും അ​തു​ണ്ടാ​കു​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

 

 

 

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ നി​യ​മ​സ​ഭ​യി​ൽ വ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തെ ആ​രും കൈ​യേ​റ്റം ചെ​യ്യാ​നൊ​ന്നും പോ​കു​ന്നി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ. ചി​ല​പ്പോ​ൾ ചി​ല​ർ പൂ​വ​ൻ​കോ​ഴി​യു​ടെ ശ​ബ്ദം ഉ​ണ്ടാ​ക്കു​മാ​യി​രി​ക്കും. മു​കേ​ഷ് എ​ഴു​ന്നേ​റ്റ് നി​ന്നാ​ൽ യു​ഡി​എ​ഫും ആ ​ശ​ബ്ദം ഉ​ണ്ടാ​ക്കു​മെ​ന്ന് മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

ശ​ശീ​ന്ദ്ര​ൻ എ​ഴു​ന്നേ​റ്റ് നി​ൽ​ക്കു​മ്പോ​ൾ പൂ​ച്ച​യു​ടെ ശ​ബ്ദം ഉ​ണ്ടാ​കും. അ​ങ്ങ​നെ​യു​ള്ള ചി​ല ശ​ബ്ദ​ങ്ങ​ൾ അ​ല്ലാ​തെ മ​റ്റൊ​രു അ​നി​ഷ്ട സം​ഭ​വും ഉ​ണ്ടാ​വി​ല്ല.

രാ​ഹു​ലി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നു മു​മ്പ് വി​ധി ക​ൽ​പ്പി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. സ​ർ​ക്കാ​ർ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട​ല്ലോ. ആ ​അ​ന്വേ​ഷ​ണ​ത്തെ ഒ​രു​ത​ര​ത്തി​ലും ചോ​ദ്യം ചെ​യ്യു​ന്നി​ല്ല. പ​ക്ഷേ ഇ​തു​വ​രെ ആ​രും രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ല. പ​രാ​തി വ​ന്നാ​ൽ അ​തൊ​ക്കെ പ​രി​ശോ​ധി​ക്ക​ട്ടെ.

രാ​ഹു​ൽ പാ​ർ​ട്ടി​യി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ടു. ആ ​കാ​ര്യ​ങ്ങ​ളി​ലൊ​ക്കെ പാ​ർ​ട്ടി വ്യ​ക്ത​മാ​യ ന​യം സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട ആ​വ​ശ്യം ഇ​പ്പോ​ൾ ഇ​ല്ല. ബാ​ക്കി​യൊ​ക്കെ സ​ർ​ക്കാ​രി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് വ​ന്നി​ട്ട് അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പി​ന്നീ​ട് സ്വീ​ക​രി​ക്കാം. ഇ​പ്പോ​ൾ ഈ ​എ​ടു​ത്ത നി​ല​പാ​ടി​ൽ​നി​ന്ന് ഒ​രു ഇ​ഞ്ച് പോ​ലും പി​ന്നോ​ട്ടു​പോ​കേ​ണ്ട ആ​വ​ശ്യം പാ​ർ​ട്ടി​ക്കി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Latest News

Corehub Up